കറക്കുയന്ത്രം

ഇത് കവിയുടെ ഇരിപ്പിടം...കവിതകൾക്ക് മാത്രമായൊരിടം... Classic Smiley മുജി കൊട്ടപറമ്പന്‍നിങ്ങളെ സ്വാഗതം ചെയ്യുന്നു.

ലേബല്‍

13 Dec 2013

ഞാനെന്ന ശരി



നിന്‍റെ വായ നീ മൂടി കെട്ടുക
അതിന്‍റെ ശബ്ദം മൗനമായിരിക്കട്ടെ
എന്നിലേക്ക്‌ തുറന്നിട്ട കണ്ണുകള്‍
നിന്നിലേക്ക്‌ തന്നെ തിരിച്ചെടുക്കുക

ഇടയ്ക്കിടെ എന്നെ കുറ്റപ്പെടുത്തുന്ന
നിന്‍റെ വാക്കുകള്‍ അസഹ്യമാകുന്നു
എന്‍റെ വഴികളെ പിന്തുടര്‍ന്നവ
ഞാന്‍ തെറ്റാണെന്ന് വിളിച്ചുകൂവുന്നു

എനിക്കറിയാം ഞാന്‍ ശരിയാണെന്ന്
സര്‍വ്വ ശരിയും ഞാന്‍ മാത്രമാണെന്ന്
എന്‍റെ ശരികളെ നീ കടമെടുക്കുമ്പോള്‍
അത് തെറ്റായി പരിണമിക്കുമെന്നും

നിന്‍റെ ന്യൂനതകള്‍ കണ്ടെൻ കണ്ണുകള്‍
ആകെ അസ്വസ്ഥ പങ്കിലമാകുന്നു
തെറ്റാണെന്ന് ഇനിയുമറിയാത്ത നീ
വലിയ തെറ്റുകളുടെ പണിപ്പുരയാണ്

എന്‍റെ ശരികളെ നീ കൊണ്ടാടുക
എപ്പോഴും എന്നെ പ്രകീര്‍ത്തിക്കുക
പതിയെ നീയും നിന്‍റെ ന്യൂനതകളും
ഞാനെന്നപോല്‍ വലിയ ശരിയായിടും

2 comments:

  1. കൊള്ളാം നന്നായിരിക്കുന്നു ഈ ഞാൻ വർണ്ണന
    എഴുതുക അറിയിക്കുക

    ReplyDelete
    Replies
    1. നന്ദി ഈ വഴിക്ക് വരാനുള്ള ആ സൻമനസ്സിനും പ്രോൽസാനത്തിനും

      Delete

Post Your Comments Down