കറക്കുയന്ത്രം

ഇത് കവിയുടെ ഇരിപ്പിടം...കവിതകൾക്ക് മാത്രമായൊരിടം... Classic Smiley മുജി കൊട്ടപറമ്പന്‍നിങ്ങളെ സ്വാഗതം ചെയ്യുന്നു.

ലേബല്‍

13 Dec 2013

ഞാനെന്ന ശരി



നിന്‍റെ വായ നീ മൂടി കെട്ടുക
അതിന്‍റെ ശബ്ദം മൗനമായിരിക്കട്ടെ
എന്നിലേക്ക്‌ തുറന്നിട്ട കണ്ണുകള്‍
നിന്നിലേക്ക്‌ തന്നെ തിരിച്ചെടുക്കുക

ഇടയ്ക്കിടെ എന്നെ കുറ്റപ്പെടുത്തുന്ന
നിന്‍റെ വാക്കുകള്‍ അസഹ്യമാകുന്നു
എന്‍റെ വഴികളെ പിന്തുടര്‍ന്നവ
ഞാന്‍ തെറ്റാണെന്ന് വിളിച്ചുകൂവുന്നു

എനിക്കറിയാം ഞാന്‍ ശരിയാണെന്ന്
സര്‍വ്വ ശരിയും ഞാന്‍ മാത്രമാണെന്ന്
എന്‍റെ ശരികളെ നീ കടമെടുക്കുമ്പോള്‍
അത് തെറ്റായി പരിണമിക്കുമെന്നും

നിന്‍റെ ന്യൂനതകള്‍ കണ്ടെൻ കണ്ണുകള്‍
ആകെ അസ്വസ്ഥ പങ്കിലമാകുന്നു
തെറ്റാണെന്ന് ഇനിയുമറിയാത്ത നീ
വലിയ തെറ്റുകളുടെ പണിപ്പുരയാണ്

എന്‍റെ ശരികളെ നീ കൊണ്ടാടുക
എപ്പോഴും എന്നെ പ്രകീര്‍ത്തിക്കുക
പതിയെ നീയും നിന്‍റെ ന്യൂനതകളും
ഞാനെന്നപോല്‍ വലിയ ശരിയായിടും

11 Dec 2013

മരണവീട്



ഖബറടക്കം കഴിഞ്ഞ്
തിരിച്ചു വരുന്നവര്‍ കേട്ടു
അണ മുറിയാത്ത വിലാപം
മരണ വീട്ടില്‍ നിന്നുറക്കെ

ആരും ആര്‍ത്തു കരഞ്ഞത്
മരിച്ചവന് വേണ്ടിയായിരുന്നില്ല
ജീവിച്ചിരിക്കുന്നവര്‍ വീതിച്ചെടുക്കാന്‍
സ്വത്തില്‍ അവകാശ തര്‍ക്കമാണ്

ഇടയില്‍ കത്തി കുത്തിയവനും
കുത്തേറ്റ് ചോര ചീറ്റിയവനും
വീട്ടുകാരും സകല ബന്ധുക്കളും
ആര്‍ത്തുകരഞ്ഞു കൊണ്ടെയിരുന്നൂ ..

കണ്ടു നിന്നവര്‍ സാഹസപെട്ടത്
ശാന്തി മഴ പെയ്യിക്കാനായിരുന്നില്ല
ശോക മയം പൂണ്ട മരണ വീടൊരു
ഉത്സവപറമ്പാക്കി ആഘോഷിക്കാനാണ്


ഖബറില്‍ കിടക്കുന്ന മനുഷ്യാ,
നീ മാത്രം രക്ഷപെട്ടിരിക്കുന്നു
നിനക്കീ വിലാപ ചടങ്ങില്‍
പങ്കു കൊള്ളേണ്ടി വന്നിട്ടില്ല
കണ്ണീര്‍ പൊഴിച്ചും രക്തം ചിന്തിയും
സ്വയം ബലിയര്‍പ്പിക്കേണ്ടതായും

10 Dec 2013

പുഞ്ചിരി ദാനം!



ഒരു ചെറു പുഞ്ചിരിയാല്‍
ഒരായിരം മുഖങ്ങളില്‍
വെളിച്ചം വിരിയിക്കാം...

കറ വീണിരുണ്ടുറഞ്ഞിടാം
ഹൃദയ തന്തുക്കളില്‍
പരിവര്‍ത്തനത്തിന്‍ പരാഗമാകാം..

വിട ചൊല്ലി പിരിഞ്ഞു പോം
സൗഹൃ ദത്തിന്‍ പൗര്‍ണ്ണമി
അണയാതെയെന്നും കാത്തു നിര്‍ത്താം..

പുഞ്ചിരിക്കുക, നിന്‍റെ ദുഃഖവേളയില്‍
ഭ്രാന്തനാക്കും നിമിഷങ്ങളില്‍
വേദനയിലൂറും കുസുമ രസങ്ങളായി...

പുഞ്ചിരിക്കുക, എന്നുമെപ്പൊഴും
മനുഷ്യ സ്നേഹത്തിന്‍ അണയാത്ത
നിത്യ സുരഭില ശീലുകള്‍ക്കായി..

9 Dec 2013

വേശ്യാലയ തെരുവ്



രാപ്പകല്‍ ഒഴിവില്ലാതെ
മാന്യന്മാര്‍ എത്തിക്കൊണ്ടിരുന്നു
മാലിന്യം കോരി ഒഴിക്കാന്‍
എരിയും ഒത്തിരി ജന്മങ്ങളുള്ള
ചുവന്ന തെരുവിന്‍ ഇരുളില്‍

നാറും വിസര്‍ജ്യം പേറാന്‍
സ്വയം വിധിക്കപെട്ടവര്‍ - അവ
ഉള്ളിലേക്കാവാഹിച്ചെടുത്ത്
തിരിച്ചു നല്‍കി ഇക്കിളിയും
അനര്‍ഘനിമിഷങ്ങളും

പകരം കിട്ടിയ ചില്ലറ തുട്ടുകള്‍
നെഞ്ചോട്‌ ചേര്‍ത്തവര്‍ നില്‍ക്കും
അടുത്ത വേട്ടക്കാരനായി -പാതി
കരിഞ്ഞ ജീവൻ നിലനിര്‍ത്തുവാന്‍

അവരുടെ മുഖം മൂടികള്‍
അഴിഞ്ഞു വീഴാറില്ല പലപ്പൊഴും
മാന്യതയുടെ മറ പറ്റി വീണ്ടും
ലോകത്തിന്‍ ഇടനായികളില്‍
അവരെ കാണാം പുഞ്ചിരിച്ച്

അവരിട്ട എച്ചില്‍ ഇരന്നു വാങ്ങി
ജീവിതം ഹോമിച്ചവര്‍
കാലത്തിന്‍ നീറുന്ന വിധിയില്‍
വീണു കിടപ്പുണ്ടാകും വഴികളില്‍
പുഴുവരിച്ചും ചീഞ്ഞു നാറിയും

തിരിഞ്ഞു നോക്കാന്‍ അവിടെ
ഒരാളുമുണ്ടാകില്ല കൂട്ടിന്
മര്‍മ്മരം പൊഴിക്കും ഈച്ചകള്‍
ശവം തീനി കഴുകന്മാര്‍ -പിന്നെ
തെരുവു തെണ്ടും നായകള്‍ മാത്രം
കാത്തിരിക്കും തന്‍റെ ഊഴത്തിനായി

കണ്ടേക്കാമവിടെയും മുഖം മൂടികള്‍
ശവത്തില്‍ റീത്ത് വെക്കാനാവില്ല
തന്നെ മോദിപ്പിച്ചാ ശരീരത്തില്‍
കാര്‍ക്കിച്ചു തുപ്പാന്‍ മാത്രം
കപടതയില്‍ കുരുത്ത  നാറും  കഫം!!

3 Dec 2013

വഞ്ചകൻ



ദൈവത്തെ താണു വണങ്ങി
പിശാചിന്‍റെ ആലയിലേക്കവൻ
തിരിച്ചു നടന്നു

അവന്‍റെ മൂലധനം മുഴുവൻ
പിശാചിന്‍റെ കൈകളിലേക്കും
വരവ് ദൈവത്തിൽ നിന്നുമായിരുന്നു

നിക്ഷേപം അധികരിക്കുകയും
വരവ് നിലക്കുകയും ചൈതു
ഒടുവിൽ അവന്‍റെ ആധാരം
ദൈവം പിടിച്ചു വാങ്ങി

ഏകാന്ത പഥികന്‍



കിനാവുകള്‍ വാടി കൊഴിഞ്ഞു പോയൊരീ
ഓര്‍മ്മകള്‍ നനവേറും വാര്‍ദ്ധക്യ വേളയില്‍
ആരുമില്ലാ കൂട്ടിനീ ഏകാന്തത മാത്രമായി

അങ്ങ് ദൂരെ ഉഴിര്‍കൊള്ളും ത്രിസന്ധ്യയില്‍
ഭൂത കാലത്തിന്‍ ചില നെരിപ്പോടുകള്‍ ബാക്കിയായി

എന്തിനോ വേണ്ടി പണിപെട്ട് നാളെണ്ണിയങ്ങനെ
വല നൈത് നിത്യം പെറ്റു കൂട്ടിയ സ്വപ്‌നങ്ങളില്‍
പലതുമീ കരളിന്‍ കലപ്പയില്‍ ചീര്‍ത്തു പോയി

മധുരമാം ബാല്യകാലത്തിന്‍ തുടിപ്പും നിറങ്ങളും
യൗവ്വനത്തിന്‍ കരുത്തിലായി ലയിച്ചു പോയി
തന്തയായി മക്കള്‍ക്ക്‌ താങ്ങും തണലുമായിട്ടുള്ളൊരാ
സ്വര്‍ഗ്ഗ സല്ലാപ വേളയും പതിയെ മരിച്ചു പോയി

മക്കള്‍ക്ക്‌ പോലും വേണ്ടാ വെറുക്കും ശരീരമായി
ശാപ സ്വരം പേറി ഇങ്ങൊറ്റ തുരുത്തിലായി
തുള വീണ നെഞ്ചില്‍ നീറ്റലുണ്ടെങ്കിലും
ജീവിച്ചു തീര്‍ക്കണം വഴിയിലിടറിവീഴാതെയിനിയും
മോഹ സാമ്രാജത്തിന്‍ നിത്യ ശില്‍പ്പങ്ങളില്‍

29 Nov 2013

അധ:സ്ഥിതം



'സുഹൃത്തെ, അറിയാമോ
'സോണി സോറി'യാരെന്ന്?'

പുസ്തകത്തില്‍നിന്നും തലയെടുത്ത്
മുഖംക്കോട്ടി അവന്‍ മുരണ്ടു:
'സോറി, അറിയില്ല ആരാ...?'

'ഇറോംഷര്‍മിളയെ അറിയുമായിരിക്കും'?
'ഹൊ, വല്ല സിനിമാനടിയും..!'

'പറവൂരില്‍, വിദുരയില്‍, കിളിരൂരില്‍
പിച്ചി ചീന്തപെട്ട സ്ത്രീ-യൗവ്വനങ്ങള്‍?'

'ഏതാണീ സ്ത്രീകള്‍ -അറിയില്ലൊരാളെയും
ദയവായി-
ഇത്തരം ചോദ്യമിനിയും വേണ്ട...'

'ശരി, അകലേക്ക് തിരിച്ചുപോകാം
അവിടെ-വേട്ടയാടപ്പെടുന്ന കാശ്മീരി-
പെണ്‍കൊടികളെ കുറിച്ചെന്താണ്?'

'തീവ്രവാദ 'വിത്ത്' പാകുന്നവര്‍
അവര്‍ക്കത്‌ കിട്ടേണ്ടത് മാത്രം..'

'റാഞ്ചിയില്‍, മണിപ്പൂര്‍ , ഒറീസ്സയില്‍
ഇരയാക്കപ്പെടുന്ന ബാല്യ, കൗമാരങ്ങള്‍ ?'

'ഹെ, മാവോ വാദിയാണോ നിങ്ങള്‍!'
അവന്‍റെ മുഖം ചുവന്നുതുടുക്കുന്നുണ്ട്...

"ഡല്‍ഹിയില്‍ കിരാത കരങ്ങളാല്‍
പൊലിഞ്ഞു പോയൊരാ -
പെണ്‍കുട്ടിയെ കുറിച്ചറിന്തെങ്കിലും”?

'അറിയാം,'നിര്‍ഭയ' പാവം 'യുവതി'
വിഷ ജന്തുക്കളവളെ ചവച്ചരച്ചില്ലേ...
ദൈവമേ, മനുഷ്യരിത്രയും ക്രൂരരോ-
ആ നരാതരെയുടന്‍ തൂക്കിലേറ്റണം...'

'നന്ദി, സുഹൃത്തെ ഈ ഉത്തരത്തിന്
ചിലതെല്ലാം നീ അറിയുന്നുണ്ടല്ലോ!

ഇനിയിതൊരപേക്ഷമാത്രം
അയല്‍പക്കങ്ങളില്‍, ചുരുങ്ങിയത്
സ്വന്തം വീട്ടിലെങ്കിലും-
നിനക്കൊരു കണ്ണുണ്ടായിരിക്കട്ടെ..
അല്ലെങ്കില്‍,
അവരെയും നീ മറന്നു പോയേക്കാം!

നിരീക്ഷണ വലയം



മോഡി താടി വെച്ചാലും
നീ വെച്ചു കൂടാ
കാരണം,
നിന്‍റെ താടിയില്‍
അറബി അക്ഷരങ്ങളുണ്ട് ,
താലിബാന്‍റെ വേരുകളുണ്ട്...

നിന്‍റെ തൊപ്പി,
ഉടന്‍ ഊരി മാറ്റണം
അതില്‍ നീ,
ബോബുകള്‍ മറച്ചുവെക്കുന്നു
ഞങ്ങളില്‍ വ്യക്തമായ
രേഖയുണ്ട് - അതിതാണ്,
നീയൊരു വിദേശി -നിന്‍റെ പേരും...

പണ്ടിറ്റുകളുടെ ശിരോവസ്ത്രവും
സോമിജിയുടെ കാവി മുണ്ടും
ഇന്ത്യന്‍ നിര്‍മ്മിതം..
സംരക്ഷിക്ക പെടേണ്ടത്..!
അവയെത്ര ബോംബു ചുമന്നാലും
ആരെ കൊന്നെറിഞ്ഞാലും...

അറബി പേരുള്ള
ആരെ പിടിച്ചാലും
ബോംബു കേസെത്ര
കെട്ടിച്ച മച്ചാ ലും
ആവിശ്യാനുസാരം
കൊന്നു തള്ളിയാലും

ഞങ്ങള്‍ പറയും മുദ്രാവാക്യം തന്നെ
നീ ഏറ്റു പാടണം
"തീവ്ര വാദിയെ ഏറ്റുമുട്ടലില്‍
വക വരുത്തിയെന്ന് .."

ഇല്ലെങ്കില്‍ കാത്തിരുന്നോ
'വളരെ' അടുത്ത ഊഴം
നിന്‍റെ താണ്...

22 Apr 2013

Leaders need to be proactive to remove poverty

( Deccan Chronicle on 22 August 2011 )

The holy month of Ramzan has entered the last 10-day phase. A noticeable development is an unusual increase in the number of beggars in mosques and Muslim populated areas of the city. Though Ramzan is known for charity and the poor from different places visit the city to seek charity, this time I have noticed a heavy rush of beggars.

It is unfortunate that the number of poor people has gone up this time. This shows that our leaders have failed to address the issue of poverty. The very purpose of Ramzan is to instil a sense of charity.

If the Zakat funds are utilised properly one can tackle the problem of poverty quite easily. But Muslims lack strong leadership to address this and other issues plaguing the community.The community should ponder over the reasons for the increase in the number of beggars.

Every Muslim religious person considers the Holy Quran as the law in day-to-day life and wishes to live by its teachings. But when it comes to their practical life they deliberately run away from the Quranic teachings. For instance, this divine scripture orders the rich to spend their excess money for the poor and the needy. The idea is to bring about equality among people. Zakat (charity) was introduced primarily for this purpose.

In this age of modernity, it seems that Muslim leaders, who are considered by ordinary people as their spiritual heads, take the issue lightly. These leaders encourage people to pray before maqbaras (graves where holy men and saints buried) and “flag pillars”. Only leaders posing as spiritual heads benefit from such practices, but the poor are denied their due.

Some of our “religious leaders” have shut their eyes and they do not have any mercy for the poor. As a Muslim I only wish to examine the religion more closely. If we view the situation with the eyes of the beggars, we cannot blame them blindly for “mocking” this holy month.

The reality is that they are forced to extend their hands before others, else they have to suffer starvation.



Post Your Comments Down