കറക്കുയന്ത്രം

ഇത് കവിയുടെ ഇരിപ്പിടം...കവിതകൾക്ക് മാത്രമായൊരിടം... Classic Smiley മുജി കൊട്ടപറമ്പന്‍നിങ്ങളെ സ്വാഗതം ചെയ്യുന്നു.

ലേബല്‍

11 Dec 2013

മരണവീട്



ഖബറടക്കം കഴിഞ്ഞ്
തിരിച്ചു വരുന്നവര്‍ കേട്ടു
അണ മുറിയാത്ത വിലാപം
മരണ വീട്ടില്‍ നിന്നുറക്കെ

ആരും ആര്‍ത്തു കരഞ്ഞത്
മരിച്ചവന് വേണ്ടിയായിരുന്നില്ല
ജീവിച്ചിരിക്കുന്നവര്‍ വീതിച്ചെടുക്കാന്‍
സ്വത്തില്‍ അവകാശ തര്‍ക്കമാണ്

ഇടയില്‍ കത്തി കുത്തിയവനും
കുത്തേറ്റ് ചോര ചീറ്റിയവനും
വീട്ടുകാരും സകല ബന്ധുക്കളും
ആര്‍ത്തുകരഞ്ഞു കൊണ്ടെയിരുന്നൂ ..

കണ്ടു നിന്നവര്‍ സാഹസപെട്ടത്
ശാന്തി മഴ പെയ്യിക്കാനായിരുന്നില്ല
ശോക മയം പൂണ്ട മരണ വീടൊരു
ഉത്സവപറമ്പാക്കി ആഘോഷിക്കാനാണ്


ഖബറില്‍ കിടക്കുന്ന മനുഷ്യാ,
നീ മാത്രം രക്ഷപെട്ടിരിക്കുന്നു
നിനക്കീ വിലാപ ചടങ്ങില്‍
പങ്കു കൊള്ളേണ്ടി വന്നിട്ടില്ല
കണ്ണീര്‍ പൊഴിച്ചും രക്തം ചിന്തിയും
സ്വയം ബലിയര്‍പ്പിക്കേണ്ടതായും

4 comments:

  1. മരിച്ചാലേ രക്ഷയുള്ളൂ.. ല്ലേ..

    ReplyDelete
  2. ആശയം കേട്ട് പഴകിയതാണ്...

    ReplyDelete
  3. വായിച്ചു .. ആശംസകള്‍

    ReplyDelete
  4. @ Mnoj Kumar ji
    Mohammed nisar sb
    Venu Gopal ji

    എല്ലാവര്‍ക്കും നന്ദി ...

    ReplyDelete

Post Your Comments Down