കറക്കുയന്ത്രം

ഇത് കവിയുടെ ഇരിപ്പിടം...കവിതകൾക്ക് മാത്രമായൊരിടം... Classic Smiley മുജി കൊട്ടപറമ്പന്‍നിങ്ങളെ സ്വാഗതം ചെയ്യുന്നു.

ലേബല്‍

3 Dec 2013

ഏകാന്ത പഥികന്‍



കിനാവുകള്‍ വാടി കൊഴിഞ്ഞു പോയൊരീ
ഓര്‍മ്മകള്‍ നനവേറും വാര്‍ദ്ധക്യ വേളയില്‍
ആരുമില്ലാ കൂട്ടിനീ ഏകാന്തത മാത്രമായി

അങ്ങ് ദൂരെ ഉഴിര്‍കൊള്ളും ത്രിസന്ധ്യയില്‍
ഭൂത കാലത്തിന്‍ ചില നെരിപ്പോടുകള്‍ ബാക്കിയായി

എന്തിനോ വേണ്ടി പണിപെട്ട് നാളെണ്ണിയങ്ങനെ
വല നൈത് നിത്യം പെറ്റു കൂട്ടിയ സ്വപ്‌നങ്ങളില്‍
പലതുമീ കരളിന്‍ കലപ്പയില്‍ ചീര്‍ത്തു പോയി

മധുരമാം ബാല്യകാലത്തിന്‍ തുടിപ്പും നിറങ്ങളും
യൗവ്വനത്തിന്‍ കരുത്തിലായി ലയിച്ചു പോയി
തന്തയായി മക്കള്‍ക്ക്‌ താങ്ങും തണലുമായിട്ടുള്ളൊരാ
സ്വര്‍ഗ്ഗ സല്ലാപ വേളയും പതിയെ മരിച്ചു പോയി

മക്കള്‍ക്ക്‌ പോലും വേണ്ടാ വെറുക്കും ശരീരമായി
ശാപ സ്വരം പേറി ഇങ്ങൊറ്റ തുരുത്തിലായി
തുള വീണ നെഞ്ചില്‍ നീറ്റലുണ്ടെങ്കിലും
ജീവിച്ചു തീര്‍ക്കണം വഴിയിലിടറിവീഴാതെയിനിയും
മോഹ സാമ്രാജത്തിന്‍ നിത്യ ശില്‍പ്പങ്ങളില്‍

2 comments:

  1. ഹയ്യോ ... അക്ഷരപ്പിശാചുകള്‍ ... രക്ഷിക്കൂ .... (ഉടന്‍ തിരുത്തുക)

    ReplyDelete
    Replies
    1. ശ്രമിക്കാം .........
      വന്നതിനു നന്ദി
      അഭിപ്രായം കാച്ചിയതിനും

      Delete

Post Your Comments Down